മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിൽ ലോക്സഭയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച ആരംഭിക്കും. 2 ദിവസങ്ങളിലായി 12 മണിക്കൂർ ചർച്ചയാണ് അനുവദിച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്നും രാഹുൽ ഗാന്ധിയാവും ചർച്ചയ്ക്ക് തുടക്കമിടുക.
ചർച്ചയിൽ ഭരണപക്ഷത്തിന് 6 മണിക്കൂറും 41 മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന് ഒരു മണിക്കൂറും 15 മിനിറ്റുമാണ് നൽകുക. മറ്റു പാര്‍ട്ടികള്‍ക്കും സ്വതന്ത്ര അംഗങ്ങള്‍ക്കും സംസാരിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.
0 Comments