യുവാക്കൾക്കും നിയമനിർമാണ സഭകളിൽ തുല്യ പ്രാതിനിധ്യം ഉറപ്പാക്കണന്ന അഭിപ്രായത്തോടെയാണു സുപ്രധാന ശുപാർശ. 18 വയസിൽ വോട്ട് ചെയ്യാനാവുന്നവർക്ക് നിയമനിർമാണത്തിലും പങ്കാളിത്തമാകാമെന്നും ബിജെപി എംപി സുശീൽ കുമാർ മോദി അധ്യക്ഷനായ നിയമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ""ക്യാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ രീതികൾ പരിശോധിച്ചപ്പോൾ സ്ഥാനാർഥിത്വത്തിനുള്ള കുറഞ്ഞ പ്രായം 18 ആക്കി മാറ്റേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെട്ടു.യുവാക്കൾ വിശ്വസിക്കാവുന്നതും ഉത്തരവാദിത്വമുള്ളവരുമായ രാഷ്ട്രീയ പങ്കാളികളാകുമെന്നതിന് ഉദാഹരണങ്ങളാണ് ഈ രാജ്യങ്ങൾ''- റിപ്പോർട്ടിൽ പറയുന്നു
അതേസമയം, തെരഞ്ഞെടുപ്പു കമ്മിഷന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. പതിനെട്ടു വയസിൽ ഭരണനിർവഹണത്തിനുള്ള അനുഭവ പരിചയമുണ്ടാവില്ലെന്നാണു കമ്മിഷൻ പറയുന്നതെന്നും പാർലമെന്ററി സമിതി പറയുന്നു.
0 Comments